Rudraksha Guide

Rudraksha Guide

രുദ്രാക്ഷത്തിന്റെ ചില അടിസ്ഥാന വസ്തുതകൾ

ഇപ്പോൾ വായിക്കുക
1

കൂടുതൽ അറിയാൻ

ഇപ്പോൾ വായിക്കുക
2

രുദ്രാക്ഷത്തെ കാത്തു സൂക്ഷിക്കാൻ

ഇപ്പോൾ വായിക്കുക
3

പരുവപ്പെടുത്തൽ

ഇപ്പോൾ വായിക്കുക
4

രുദ്രാക്ഷത്തിന്റെ ചില അടിസ്ഥാന വസ്തുതകൾ

എന്താണ് രുദ്രാക്ഷം?

രുദ്രാക്ഷം എന്നാൽ തെക്ക് കിഴക്കൻ ഏഷ്യയുടെ ചില പ്രത്യേക സ്ഥലങ്ങളിൽ കാണപ്പെടുന്ന ഒരു വൃക്ഷത്തിന്റെ ഉണങ്ങിയ വിത്തുകളാണ്, ഇത് ശാസ്ത്രീയമായി 'Elaeocarpus Ganitrus' എന്നറിയപ്പെടുന്നു. ഇതിനെ "ശിവന്റെ കണ്ണുനീർ" എന്നും വിളിക്കുന്നു കൂടാതെ ഇതിന്റെ ഉത്ഭവത്തെകുറിച്ചു വിവരിക്കുന്ന ശിവനുമായി ബന്ധപ്പെട്ട ഒരുപാട് ഇതിഹാസങ്ങളുമുണ്ട്. ശിവന്റെ പേരായ"രുദ്ര" കൂടാതെ കണ്ണുനീർ എന്ന അർത്ഥമുള്ള "അക്ഷം" എന്നിവയിൽ നിന്നുമാണ് രുദ്രാക്ഷം എന്ന വാക്ക് വരുന്നത് .

രുദ്രാക്ഷം ധരിക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?

ശാരീരികവും മാനസികവുമായ സന്തുലനം നിലനിർത്തുന്നതിന് രുദ്രാക്ഷം വളരെ സഹായകരമാണ്. ആദ്ധ്യാത്മിക അന്വേഷികളെ സംബന്ധിച്ചിടത്തോളം ഇത് ഒരുവന്റെ ആദ്ധ്യാത്മിക വളർച്ചയെ ഉയർത്തുന്നതിന് സഹായിക്കുന്നു. ശാരീരികവും മാനസികവും കൂടാതെ മാനസിക കാരണങ്ങളാൽ ഉണ്ടാകുന്ന ശാരീരിക രോഗങ്ങളും ഭേദമാക്കാനുള്ള ഇതിന്റെ കഴിവ് ലോകമെമ്പാടും പ്രയോജനപ്പെടുത്തുന്നുണ്ട്.

രുദ്രാക്ഷം ആർക്കൊക്കെ ധരിക്കാം?

ലിംഗ, സംസ്കാര, വർഗ്ഗ, ദേശ മത ഭേദമന്യേ ആർക്കും രുദ്രാക്ഷം ധരിക്കാം. അവ ശാരീരികവും മാനസികവും ആയ അവസ്ഥകളെ പരിഗണിക്കാതെതന്നെ ജീവിതത്തിന്റെ എല്ലാതുറകളിലും ഉള്ളവരെ ഉദ്ദേശിച്ചിട്ടുള്ളതാണ്. വളരെയധികം ഗുണങ്ങൾക്കായി ഇത് കുട്ടികൾക്കും വിദ്യാർത്ഥികൾക്കും വയസ്സായവർക്കും രോഗികൾക്കും ധരിക്കാവുന്നതാണ്. Rudraksha Guide (1) രുദ്രാക്ഷത്തിന്റെ പ്രയോജനങ്ങൾ അറിയാനായി ചോദ്യം 5 കാണുക .

പഞ്ചമുഖി മാലയ്ക്കായുള്ള രുദ്രാക്ഷത്തിന്റെ വലുപ്പം എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത് (5mm മുതൽ 8mm വരെ )?

ഞങ്ങളുടെ എല്ലാ പഞ്ചമുഖി രുദ്രാക്ഷങ്ങൾക്കും വലുപ്പവ്യത്യാസമില്ലാതെ ഒരേ ഗുണവും, പ്രഭാവവും പ്രയോജനവും ഉണ്ട്. നിങ്ങളുടെ അഭിരുചിക്കനുസരിച്ചു ഏഴു വലുപ്പങ്ങളിൽ ഏതെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്. ചെറിയ വിത്തുകൾ വിരളമായതിനാൽ വിലയിൽ വ്യത്യാസമുണ്ട്.

ഓരോ തരം രുദ്രാക്ഷത്തിൻ്റെയും പ്രയോജനങ്ങൾ എന്തൊക്കെയാണ്?

ഞങ്ങൾ വാഗ്ദാനം ചെയ്യുന്ന രുദ്രാക്ഷങ്ങൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത് ഗുണനിലവാരം പരിശോധിച്ച് പവിത്രമാക്കിയതാണ്. ഓരോന്നിൻ്റെയും പ്രയോജനങ്ങൾ ചുവടെ പരാമർശിച്ചിരിക്കുന്നു:

  • - പഞ്ചമുഖി: 5 മുഖങ്ങളുള്ള രുദ്രാക്ഷങ്ങളാണ് ഇത്, 14 വയസ്സ് കഴിഞ്ഞ ആർക്കും ഇത് ധരിക്കാം. ആന്തരിക സ്വാതന്ത്ര്യവും വിശുദ്ധിയും വളർത്താൻ ഇത് സഹായിക്കുന്നു.
  • - ദ്വിമുഖി: രണ്ട് മുഖങ്ങളുള്ള ഈ രുദ്രാക്ഷങ്ങൾ വിവാഹിതരായ വ്യക്തികളെ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇത് ദാമ്പത്യ ബന്ധത്തെ ബലപ്പെടുത്തുന്നു , അതിനാൽ ഭാര്യയും ഭർത്താവും ഇത് ധരിക്കണം.
  • - ഷൺമുഖി: ആറ് മുഖങ്ങളുള്ള ഈ രുദ്രാക്ഷങ്ങൾ 14 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ളതാണ്. ഇത് ശരിയായ ശാരീരിക മാനസിക വികാസത്തിനു സഹായിക്കുന്നു.
  • - ഗൗരിശങ്കർ: ഈ രുദ്രാക്ഷം രണ്ട് മുത്തുകൾ സംയോജിച്ചത് പോലെ കാണപ്പെടുന്നു. ഇത് 14 വയസ്സു കഴിഞ്ഞ ആർക്കും ധരിക്കാം. നാഡികളായ ( എനർജി ചാനലുകൾ) ഈഡയുടെയും പിംഗളയുടെയും അഭിവൃദ്ധിക്കും സന്തുലിതാവസ്ഥയെയും ഇത് സഹായിക്കുന്നു . കൂടാതെ എഴു ഊർജ്ജ ചക്രങ്ങളെയും ഇത് ഉത്തേജിപ്പിക്കുന്നു.
பപുതിയ ഒരു രുദ്രാക്ഷത്തെ എങ്ങനെ ശുദ്ധീകരിക്കാം?

பപുതിയ രുദ്രാക്ഷത്തെ ശുദ്ധീകരിക്കാനായി ആദ്യം 24 മണിക്കൂർ നെയ്യിൽ (തെളിഞ്ഞ നെയ്യ് ) മുക്കി വെയ്ക്കുക. അതിനു ശേഷം വീണ്ടും 2 4 മണിക്കൂർ കൊഴുത്ത പാലിൽ മുക്കി വെയ്ക്കുക .

ശേഷം വെള്ളത്തിൽ കഴുകി വൃത്തിയുള്ള തുണികൊണ്ട് രുദ്രാക്ഷ മുത്തുകൾ തുടയ്ക്കുക. സോപ്പോ വൃത്തിയാക്കുന്ന മറ്റ് പദാർത്ഥങ്ങൾ കൊണ്ടോ രുദ്രാക്ഷം കഴുകരുത് .അങ്ങനെ ചെയ്താൽ രുദ്രാക്ഷത്തിൻ്റെ നിറം മാറാം .പ്രകൃതിദത്ത മുത്തുകളായതിനാൽ ഇത് തികച്ചും സ്വാഭാവികമാണ് .ശുദ്ധീകരിക്കുമ്പോൾ ചിലപ്പോൾ നൂലിൻ്റെ നിറവും പുറത്തു വരാം അതും സ്വാഭാവികമാണ്. ശുദ്ധീകരണ പ്രക്രിയ ഓരോ ആറു മാസത്തിലും താഴെ പറയുന്ന വിധത്തിൽ ചെയ്യേണ്ടതാണ്.

എത്ര നാൾ കൂടുമ്പോൾ രുദ്രാക്ഷം ശുദ്ധീകരിക്കണം?

ആറ് മാസം കൂടുമ്പോൾ രുദ്രാക്ഷം ശുദ്ധീകരിക്കേണ്ടതുണ്ട്. രുദ്രാക്ഷ മാലയോ മണിയോ ശുദ്ധീകരിക്കുന്നതിനായി, 24 മണിക്കൂർ നെയ്യിൽ മുക്കി വെയ്ക്കുക അതിനു ശേഷം 24 മണിക്കൂർ കൂടി കട്ടിപ്പാലിൽ മുക്കി വെക്കണം. എന്നിട്ട് വെള്ളമുപയോഗിച്ചു കഴുകി ഒരു വൃത്തിയുള്ള തുണി കൊണ്ട് മണികൾ തുടച്ചു വെയ്ക്കാം. സോപ്പ് അല്ലെങ്കിൽ അഴുക്കു മാറ്റുന്ന മറ്റെന്തെങ്കിലും പദാർത്ഥങ്ങൾ ഉപയോഗിച്ച് കഴുകാതിരിക്കുക.

എനിക്ക് എപ്പോഴൊക്കെ രുദ്രാക്ഷ മാല ധരിക്കാം?

രുദ്രാക്ഷ മാല എല്ലാ സമയത്തും ധരിക്കാം. നിങ്ങൾ ഉറങ്ങുമ്പോഴോ കുളിക്കുമ്പോഴോ പോലും നിങ്ങൾക്കത് ധരിക്കാം. നിങ്ങൾ തണുത്ത വെള്ളത്തിൽ കുളിക്കുകയാണെങ്കിൽ, രാസപദാർത്ഥങ്ങൾ അടങ്ങിയ സോപ്പോ മറ്റോ ഉപയോഗിക്കുകയും ചെയ്യുന്നില്ലെങ്കിൽ, വെള്ളം രുദ്രാക്ഷത്തിലൂടെ നിങ്ങളുടെ ശരീരത്തിൽ ഒഴുകുന്നത് പ്രത്യേകിച്ചും നല്ലതാണ്. പക്ഷെ നിങ്ങൾ രാസപദാർത്ഥങ്ങൾ അടങ്ങിയ സോപ്പും ഇളം ചൂട് വെള്ളവും ഉപയോഗിക്കുന്നുണ്ടെങ്കിൽ, കുറച്ചു കാലം കഴിയുമ്പോൾ രുദ്രാക്ഷത്തിന്റെ ബലം കുറഞ്ഞു പൊട്ടിപ്പോകും, അത് കൊണ്ട് തന്നെ ആ സമയങ്ങളിൽ അത് ധരിക്കാതിരിക്കുന്നതാണ് ഉത്തമം.

കൂടുതൽ അറിയാൻ

രുദ്രാക്ഷ മാലകളിൽ എല്ലായ്പ്പോഴും 108 മണികളുണ്ടാവണമോ?

ഇല്ല. പരമ്പരാഗതമായി, 108 മണികളും ഒരു ബിന്ദുവുമുണ്ടാകും. പ്രായപൂർത്തിയായവർ, 84 മണികൾക്കു (ബിന്ദുവിനു പുറമെ )കുറവുള്ള മാല ധരിക്കരുതെന്ന് നിർദ്ദേശിക്കപ്പെടുന്നു. അതിനേക്കാൾ അധികം മണികളുണ്ടെങ്കിൽ കുഴപ്പമൊന്നുമില്ല. രുദ്രാക്ഷ മാലകളിൽ, വിത്തുകളുടെ വലുപ്പത്തിനനുസരിച്ചു , മണികളുടെ എണ്ണത്തിന് വ്യത്യാസമുണ്ടാകും.

ഏറ്റവും ചെറിയ രുദ്രാക്ഷ വിത്തുകൾക്ക് സ്വാഭാവികമായി കൂടുതൽ ആത്മീയ ഗുണമുണ്ടോ?

എല്ലാ പഞ്ചമുഖി രുദ്രാക്ഷത്തിനും, അതിന്റെ വലുപ്പത്തെ പരിഗണിക്കാതെ, ഒരേ ഗുണവും, സ്വാധീനവും, നേട്ടങ്ങളുമുണ്ട്. നിങ്ങളുടെ ഇഷ്ടപ്രകാരം, ഈ ഏഴ് വലുപ്പങ്ങളിൽ നിന്ന്, ഏതെങ്കിലും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ചെറിയ മണികൾ വളരെ അപൂർവമായെ ലഭിക്കുന്നുള്ളൂ. അതുകൊണ്ടാണ് വിലയിൽ വ്യത്യാസം.

എന്റെ രുദ്രാക്ഷത്തെ മറ്റൊരാളുമായി പങ്കിടാൻ കഴിയുമോ?

கപാടില്ല. നിങ്ങൾ രുദ്രാക്ഷത്തെ മറ്റാരുമായും പങ്കിടരുത്, കാരണം രുദ്രാക്ഷം, ധരിക്കുന്ന ആളുമായിട്ടു വളരെ പൊരുത്തത്തിലായിരിക്കും.

ഞാൻ ഹഠയോഗ പരിശീലനം ചെയ്യുമ്പോൾ രുദ്രാക്ഷം എടുത്തുമാറ്റിയാൽ അതിനെ എവിടെയാണ് എടുത്തു വയ്ക്കേണ്ടത് ?

രുദ്രാക്ഷത്തെ ഒരു പട്ടുവസ്ത്രത്തിലോ, ചെമ്പ്‌ പാത്രത്തിലോ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. അതേസമയം, ചെമ്പിന് പാൽ ഉൽപന്നങ്ങളെ ഓക്സിഡൈസ് ചെയ്യാൻ കഴിയുന്നതിനാൽ, രുദ്രാക്ഷത്തെ പതപ്പെടുത്തുമ്പോൾ ചെമ്പ് പാത്രം ഉപയോഗിക്കരുത്.

പഞ്ചമുഖി മാലയിലെ ബിന്ദു കഴുത്തിന്റെ ഏതെങ്കിലും പ്രത്യേകസ്ഥലത്തു തൊട്ടിരിക്കണമെന്നുണ്ടോ?

പഞ്ചമുഖി മാലയിലെ ബിന്ദു കഴുത്തിന്റെ ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്തു സ്ഥിതിചെയ്യണമെന്നില്ല. നിങ്ങൾ നടക്കുമ്പോഴും ഉറങ്ങുമ്പോഴും യോഗ പരിശീലനം ചെയ്യുമ്പോഴും, കഴുത്തിലുള്ള രുദ്രാക്ഷത്തിന്റെ സ്ഥാനവും മാറും. അപ്പോഴൊക്കെ, ബിന്ദുവിനെ നെഞ്ചിന്റെ മധ്യഭാഗത്തെക്കായി കൊണ്ടുവരുന്നതായിരിക്കും ഉത്തമം. എന്നാൽ, നിങ്ങൾ വീണ്ടും നീങ്ങാൻ തുടങ്ങിയാൽ ബിന്ദുവും അതിന്റെ സ്ഥാനത്തിൽനിന്നും മാറും. അതുകൊണ്ട് കുഴപ്പമൊന്നുമില്ല.

ഒരു രുദ്രാക്ഷത്തിന് അതിന്റെ ഊർജ്ജസ്വലത നഷ്ടപ്പെട്ടുവെന്ന് നമുക്ക് എങ്ങനെ അറിയാൻ കഴിയും?

രുദ്രാക്ഷത്തിനു സ്വാഭാവികമായിത്തന്നെ ഒരു പ്രത്യേക ഗുണമുള്ളതിനാൽ അതിനെ കരുതലോടും ബഹുമാനത്തോടും പരിഗണിക്കുന്ന രീതിയിൽ ശരീരത്തിൽ ധരിക്കണമെന്നത് വളരെ പ്രധാനമാണ്. രുദ്രാക്ഷത്തെ ആഭരണങ്ങൾ അണിയുന്നത് പോലെ ധരിക്കുകയും പിന്നീട് മാറ്റി വയ്ക്കുകയും ചെയ്യരുത്. ഒരു വ്യക്തി രുദ്രാക്ഷം അണിയാൻ തീരുമാനിച്ചാൽ, അത് അയാളുടെ ഒരു ഭാഗമായിത്തീരണം.

രുദ്രാക്ഷത്തെ കാത്തു സൂക്ഷിക്കാൻ

ஒருவர் தனது ருத்ராட்சத்தை நீண்ட நாட்களுக்கு பயன்படுத்தாமல் இருந்தால், அதை பட்டுத்துணியில் பூஜையறையில் வைக்கவேண்டும்.

ആരെങ്കിലും, അവരുടെ രുദ്രാക്ഷം, വളരെക്കാലത്തേക്കു ധരിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയാണെങ്കിൽ, അത് ഒരു പട്ട് തുണിയിൽ സൂക്ഷിക്കണം. ഒരു പൂജ മുറിയിൽ വെക്കുന്നതായിരിക്കും ഉത്തമം. ചില സാഹചര്യങ്ങൾ രുദ്രാക്ഷത്തിന് അനുയോജ്യമാവില്ല. ഉദാഹരണത്തിന്, രുദ്രാക്ഷം 48 ദിവസമോ (ഒരു മണ്ഡലം) അല്ലെങ്കിൽ അതിൽ കൂടുതൽ ദിവസങ്ങളോ ഒരു സിമൻറ് തറയിൽ വെച്ചിരുന്നുവെങ്കിൽ പിന്നീടു അത് ഉപയോഗിക്കരുത്. കാരണം, ഇതിനെ പഴയപടിയാക്കാൻ യാതൊരു മാർഗ്ഗവുമില്ല. ഇത്തരത്തിലുള്ള രുദ്രാക്ഷത്തെ കഴിയുന്നിടത്തോളം മണ്ണിൽ കുഴിച്ചിടണം. അതിന് കഴിയാത്ത പക്ഷം, നദിയോ അല്ലെങ്കിൽ കിണറോ പോലുള്ള ഒരു ജലാശയത്തിൽ ഒഴുക്കണം.

മാലയിലെ കുറച്ച് മണികൾ പൊട്ടിയാൽ, എനിക്ക് ഒരു പുതിയ മാല വാങ്ങേണ്ടതുണ്ടോ?

ഒരു രുദ്രാക്ഷ മാലയിലെ വിള്ളലുകൾ നീക്കം ചെയ്യണം, കാരണം അവയുടെ ഊർജ്ജം മാറുകയും ധരിക്കുന്നവർക്ക് അനുയോജ്യമല്ലാതായിത്തീരുകയും ചെയ്യും. 14 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് മാലയിലെ മൊത്തം മണികളുടെ എണ്ണം 84 ഉം കൂടാതെ ഒരു ബിന്ദുവും ഉള്ളിടത്തോളം കൂടുതൽ മണികൾ മാറ്റിസ്ഥാപിക്കേണ്ടതില്ല. ഇതിന് മുകളിലുള്ള ഏത് നമ്പറും 14 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് ധരിക്കാൻ നല്ലതാണ്.

തകർന്ന മണികളെ നീക്കംചെയ്യാൻ, മാല തുറന്ന് വീണ്ടും സ്ട്രിംഗ് ചെയ്യാം. വീണ്ടും ത്രെഡുചെയ്യുമ്പോൾ, ഏതെങ്കിലുംരുദ്രാക്ഷ മണിക്ക് ബിന്ദുവായി പ്രവർത്തിക്കാൻ കഴിയും - ഇത് യഥാർത്ഥത്തിൽ ഉപയോഗിച്ച ഒന്നായിരിക്കണമെന്നില്ല. 14 വയസിനു താഴെ പ്രായമുള്ളവർ ഷൺമുഖി രുദ്രാക്ഷം മാത്രമേ ധരിക്കാവൂ.

രുദ്രാക്ഷ മാലയിലെ മണികൾ എപ്പോഴും പരസ്പരം തൊട്ടിരിക്കണമെന്നുണ്ടോ?

രുദ്രാക്ഷത്തിന്റെ മുഴുവൻ ഗുണങ്ങളും കൈക്കൊള്ളണമെങ്കിൽ, മാലയിലെ എല്ലാ മണികളും എല്ലായ്പ്പോഴും പരസ്പരം ചേർന്നിരിക്കണം. ഇത് മാലയിലെ ഊർജ്ജത്തിന്റെ ചലനവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രധാനമായി, മാലയെ വളരെ ഇറുക്കി കോർക്കരുത്. കാരണം, അങ്ങിനെ ചെയ്താൽ, മണികൾ പരസ്പരം അമർന്ന് അവയിൽ വിള്ളൽ വീഴാം. എല്ലാ മണികളെയും ഒന്നോടൊന്ന് ചേർന്ന് മിതമായി കോർക്കുകയാണെങ്കിൽ അത് അനുയോജ്യമാണ്.

രുദ്രാക്ഷം സൂക്ഷിക്കുന്നതിനും പാകപ്പെടുത്തുന്നതിനും ഏതു തരത്തിലുള്ള പാത്രം ഉപയോഗിക്കുന്നതാണ് ഉചിതം?

രുദ്രാക്ഷം, പ്രകൃത്യാലുള്ള ഒരു അതുല്യ ഘടനയുള്ള വിത്തുകളായതിനാൽ അവയെ പ്രകൃതിദത്ത പാത്രങ്ങളിൽ സൂക്ഷിക്കുന്നതാണ് നല്ലത്. അതിനെ പാകപ്പെടുത്തുമ്പോൾ, മണ്ണ്, കണ്ണാടി, അല്ലെങ്കിൽ മര പാത്രങ്ങൾ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. പകരമായി, ലഭ്യമെങ്കിൽ, സ്വർണ്ണ പാത്രമോ വെള്ളി പാത്രമോ ഉപയോഗിക്കാം. നെയ്യ്, പാൽ എന്നിവ ചെമ്പിനോട് പ്രതികരിക്കുന്നതിനാൽ രുദ്രാക്ഷത്തെ പാകപ്പെടുത്തുന്നതിനു ചെമ്പ് കലശങ്ങൾ ഉപയോഗിക്കരുത്. അല്ലാത്ത സമയം രുദ്രാക്ഷത്തെ ചെമ്പിൽ സൂക്ഷിക്കുന്നതിൽ കുഴപ്പമൊന്നുമില്ല. സൂക്ഷിക്കുന്നതിനും പാകപ്പെടുത്തുന്നതിനും പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ഉചിതമല്ല, കാരണം, പ്ലാസ്റ്റിക് പ്രതികരിക്കുകയും ഹാനികരമായ വസ്തുക്കളെ പുറം ചെയ്യും.

സിൽക്ക് നൂലിന്റെ ഗുണനിലവാരവും ശക്തിയും കാരണം, രുദ്രാക്ഷ മാല ധരിക്കുമ്പോൾ, സിൽക്ക് നൂലുപയോഗിക്കുന്നതാണ് ഏറ്റവും ഉചിതമായ പ്രകൃതിദത്തമായ തിരഞ്ഞെടുപ്പ്. മണികൾക്ക് ഒരു നിസ്സാര കേടുപോലും വരാത്ത വിധത്തിൽ വളരെയധികം ശ്രദ്ധയോടെ കോർക്കാൻ കഴിയുമെങ്കിൽ നേരിയ സ്വർണ്ണമോ വെള്ളിയോ ചങ്ങലകളും ഉപയോഗിക്കാം.

പഞ്ചമുഖി രുദ്രാക്ഷത്തിന്റെ കൂടെ ഗൗരിശങ്കർ രുദ്രാക്ഷത്തെ എങ്ങനെ ഘടിപ്പിക്കാം?

പഞ്ചമുഖി മാലയുടെകൂടെ ചേർക്കുന്നതിനോ, അല്ലെങ്കിൽ സിൽക്ക്, സ്വർണം, വെള്ളി എന്നീ നൂലുകളിൽ എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതിനോവേണ്ടി, ഗൗരിശങ്കർ ഒരു ലോഹത്തിന്റെ ചെറിയ കണ്ണിയോട് കൂടിയാണ് വരുന്നത്. ഗൗരിശങ്കറിനെ പഞ്ചമുഖി മാലയോട് ചേർക്കുമ്പോൾ, അതിന്റെ ബിന്ദുവിനെ സ്വസ്ഥാനത്തു വിടുന്നതായിരിക്കും ഉചിതം. ബിന്ദുവിന് താഴെയുള്ള ഒരു കൊന്തയായി ഗൗരിശങ്കറിനെ ചേർക്കാം. ബിന്ദു വളരെ ആവശ്യമാണ്, കാരണം അത് മാലയിലെ ഊർജ്ജപ്രവാഹം വൃത്താകൃതിയിലല്ലെന്ന് ഉറപ്പാക്കുന്നു. ഊർജ്ജപ്രവാഹം വൃത്താകൃതിയിലായാൽ ചിലർക്ക് അസ്വസ്ഥതയും തലചുറ്റലും അനുഭവപ്പെട്ടേക്കാം.

വ്യാജ രുദ്രാക്ഷത്തെ കണ്ടെത്താൻ വ്യക്തമായ മാർഗ്ഗങ്ങളെന്തെങ്കിലുമുണ്ടോ?

സദ്‌ഗുരു: മാലകളെ കൈകാര്യം ചെയ്യുന്നത് ജീവിതത്തിലെ ഒരു പവിത്രമായ കടമയെന്ന് കരുതുന്ന ആളുകളാണ് ഇവയെ പരമ്പരാഗതമായി നിർവഹിച്ചു വന്നിരുന്നത്. തലമുറകളായി അവർ ഇത് മാത്രമാണ് ചെയ്തുവന്നത്. ഇതവരുടെ ജീവിതമാർഗ്ഗം കൂടിയായിരുന്നു. പക്ഷേ, അടിസ്ഥാനപരമായി, ആളുകൾക്ക് സമർപ്പിക്കുമാറ്, ഒരു പവിത്രമായ കടമ പോലെയാണ് അവർ ഇതിനെ കണ്ടത്. എന്നാൽ, ആവശ്യം വളരെയധികം വർദ്ധിച്ചപ്പോൾ ഇത് വാണിജ്യമായി.

ഇന്ത്യയിൽ, ഉത്തർപ്രദേശ്, ബീഹാർ എന്നീ പ്രദേശങ്ങളിൽ വ്യാപകമായി വളരുന്ന ബദ്രാക്ഷ് എന്ന മറ്റൊരു വിത്ത് ഉണ്ട്. ഇതൊരു വിഷവിത്താണ്. ഈ രണ്ട് വിത്തുകളും കാണാൻ ഒരുപോലെയുണ്ടാവും. നിങ്ങൾക്ക് വ്യത്യാസം കണ്ടുപിടിക്കാൻ കഴിയില്ല. നിങ്ങൾ സൂക്ഷ്മബോധത്തോടു കൂടിയുള്ള ഒരു വ്യക്തിയാണെങ്കിൽ മാത്രമേ അതിനെ കൈയിലെടുത്താൽ വ്യത്യാസം മനസ്സിലാക്കാൻ കഴിയൂ. ഇത് ശരീരത്തിൽ ധരിക്കരുത്. പക്ഷേ, പലയിടത്തും ഇവയെ യഥാർത്ഥ രുദ്രാക്ഷമാണെന്ന് പറഞ്ഞു വിൽക്കുന്നു. അതിനാൽ, വിശ്വസനീയമായ ഒരു സ്ഥലത്തു നിന്ന് നിങ്ങളുടെ മാല വാങ്ങണമെന്നത് വളരെ പ്രധാനമാണ്.

പരുവപ്പെടുത്തൽ

രുദ്രാക്ഷത്തെ പരുവപ്പെടുത്തുന്നത്, അതിനെ വീണ്ടും ഊർജ്ജപ്പെടുത്തുന്നതിനാണോ അതോ മണികളെ പൊട്ടുന്നതിൽ നിന്നും സംരക്ഷിക്കാൻ മാത്രമാണോ?

പതപ്പെടുത്തുന്നത് വഴി, രുദ്രാക്ഷത്തിൽ വിള്ളലുകൾ വീഴാതെ തടുക്കാം. അങ്ങനെ അതിന്റെ ആയുസ്സ് നീട്ടി കിട്ടുന്നു. എല്ലാ ആറു മാസം കൂടുമ്പോൾ നെയ്യ്, പാൽ എന്നിവയിൽ മുഴുകി വെയ്ക്കുകയും, 1 മുതൽ 2 വർഷം കൂടുമ്പോൾ എള്ളെണ്ണയിൽ മുഴുകി വെയ്ക്കുകയും ചെയ്‌താൽ രുദ്രാക്ഷത്തിന്റെ സമഗ്രതയ്ക്ക് ഗുണം ചെയ്യും. പതപ്പെടുത്തുന്നത് മൂലം രുദ്രാക്ഷത്തിന്റെ ഊർജ്ജം പുനർസ്ഥാപിക്കുന്നില്ല. രുദ്രാക്ഷ വിത്തുകൾ പ്രകൃത്യാൽ തന്നെ ഒരു പ്രത്യേക ഗുണനിലവാരമുള്ളവയാണ്.

പതപെടുത്തിയതിന് ശേഷം രുദ്രാക്ഷത്തിന് ഒരു ചെറിയ മണവും എണ്ണമയവും ഉണ്ട്. ഇത് മാറ്റാൻ എന്തെങ്കിലും വഴിയുണ്ടോ?

പതപെടുത്തിയതിന് ശേഷം രുദ്രാക്ഷത്തിന് കുറച്ചു വഴുവഴുപ്പും, നെയ്യ്, പാൽ എന്നിവയുടെ ഗന്ധവുമുണ്ടാകാം. അഥവാ അധികം എണ്ണമയമുണ്ടെങ്കിൽ അത് നീക്കം ചെയ്യാൻ, പതപ്പെടുത്തലിന്റെ അവസാന ഘട്ടമായി, രുദ്രാക്ഷത്തിന്റെ മീതെ ഭസ്മം പുരട്ടാം. നിങ്ങളുടെ കൈപ്പത്തിയിൽ കുറച്ച് ഭസ്മമെടുത്തു അതിൽ രുദ്രാക്ഷത്തെ വളരെ മൃദുവായി ഉരുട്ടുക. ഇത് ചെയ്യുന്നതിന് മുമ്പ് രുദ്രാക്ഷത്തെ വെള്ളമോ സോപ്പോ ഉപയോഗിച്ച് കഴുകരുത്. രുദ്രാക്ഷം പാലിൽ നിന്നെടുത്തയുടനെ തന്നെ അതിനു മീതെ ഭസ്മം പുരട്ടണം.

പതപെടുത്തിയതിനു ശേഷം അതിനുപയോഗിച്ച നെയ്യ് കളയാമോ? അല്ലെങ്കിൽ, അടുത്ത തവണ രുദ്രാക്ഷത്തെ പതപ്പെടുത്തുന്നതിനോ, അല്ലെങ്കിൽ ഭക്ഷണം പാകം ചെയ്യാനോ ഇത് ഉപയോഗിക്കാമോ?

ഒരിക്കൽ നിങ്ങൾ രുദ്രാക്ഷത്തെ 24 മണിക്കൂർ നെയ്യിലിട്ടു പതപ്പെടുത്തി കഴിഞ്ഞാൽ, ആ നെയ്യ് സസ്യങ്ങൾക്കിടാം, അല്ലെങ്കിൽ വിളക്കിലെ എണ്ണയായും ഉപയോഗിക്കാം. വീണ്ടും ഒരു തവണകൂടി രുദ്രാക്ഷത്തെ പതപ്പെടുത്താനും ഉപയോഗിക്കാം. ശേഷിക്കുന്ന നെയ്യ് കഴിക്കുകയോ പാചകത്തിൽ ഉപയോഗിക്കുകയോ ചെയ്യരുത്.

ഒരു പുതിയ രുദ്രാക്ഷത്തെ പതപ്പെടുത്തുമ്പോൾ, ചിലപ്പോൾ, മണികളിൽ നിന്നും ഒരു മഞ്ഞ ചോർച്ച വരുന്നു - ഇത് സാധാരണമാണോ?

വാങ്ങിയതിനുശേഷം ആദ്യമായി ഒരു രുദ്രാക്ഷം പതപ്പെടുത്തുമ്പോൾ, മണികളിൽ നിന്നും കുറച്ച് ചോർച്ചയുണ്ടാകാം. അതിന്റെ നിറം വ്യത്യാസപ്പെടാമെങ്കിലും സാധാരണയായി മഞ്ഞയോ കറുപ്പോ ആയിരിക്കും. കൃഷിക്കാരിൽ നിന്ന് വാങ്ങിച്ച ശേഷം രുദ്രാക്ഷത്തെ സംരക്ഷിക്കാൻ വേണ്ടി അതിനെ മണ്ണുകൊണ്ട് മൂടുന്ന ഒരു പ്രക്രിയയുണ്ട്. അതുവഴി, രുദ്രാക്ഷ വിത്തിനെ അത് മരത്തിൽ നിന്നും വന്നപ്പോളുണ്ടായിരുന്ന യഥാർത്ഥ അവസ്ഥയിൽ തന്നെ നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുന്നു. ചോർച്ചയുടെ നിറവ്യത്യാസങ്ങൾ മണ്ണിന്റെ മാറ്റത്തിനനുസരിച്ചിരിക്കും.

ഞാൻ രുദ്രാക്ഷം അണിയുന്തോറും അതിന്റെ നിറം കരുകികൊണ്ട് വരുന്നത് സ്വാഭാവികമാണോ? എന്തുകൊണ്ടാണിത് സംഭവിക്കുന്നത്?

നിങ്ങൾ പതപ്പെടുത്താൻ ഉപയോഗിക്കുന്ന നെയ്യ്, പാൽ, എള്ളെണ്ണ എന്നിവ മാത്രമല്ല, സ്വാഭാവികമായി നിങ്ങളുടെ ശരീരത്തിലുണ്ടാവുന്ന എണ്ണമയവും വിയർപ്പും കൂടി രുദ്രാക്ഷം ആഗിരണം ചെയ്യുന്നു. ഇതിനാൽ അത് ഇരുണ്ട നിറമായിത്തീരുന്നു. ഇതൊരു സ്വാഭാവിക പ്രക്രിയയാണ്; അതിന് നിങ്ങൾ ചെയ്യുന്ന യോഗ പരിശീലനങ്ങളുമായി യാതൊരു ബന്ധവുമില്ല.

Rudraksha Offerings

© 2022 - 2024 Isha Life Pvt. Ltd. All Rights Reserved.